
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്. ഓസ്ട്രേലിയയില്‍ സിഡ്നിയിലാണ് വിമലാ രാമന് ജനിച്ചതും വളര്‍ന്നതും. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ചേറെ കാലമായി തമിഴിലും തെലുങ്കിലുമാണ് വിമല സജീവം.
42 വയസുകാരിയായ വിവാഹിതയല്ല, നടന് വിനയ് റോയുമായി പ്രണയത്തിലാണ് താരം. വിമലയും വിനയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൂളിന് അരികിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
രണ്ടു വർഷം മുൻപാണ് വിമലയും വിനയ് റോയും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവാഹകാര്യത്തെ കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമല രാമന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെയൊക്കെ നായികയായി വിമല അഭിനയിച്ചു. പ്രണയകാലം എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത' ഒപ്പ'ത്തിലാണ് വിമല രാമന് ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.






