സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി എന്തിനും മുതിരുന്നവരാണ് പുതുതലമുറ. ഇത്തരത്തില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുകയും ഒടുക്കം ഇവയെല്ലാം ദുരന്തത്തില്‍ കലാശിക്കുന്നതുമായ ഒട്ടനവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും ഓരോ ദിവസവും നമ്മെ അമ്പരപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വീഡിയോകളുടെ കുത്ത് ഒഴുക്ക് തന്നെ നടക്കുന്നു. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
@uniladtech എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു റെയില്‍വേ ട്രാക്കിലൂടെ കടന്നുവരുന്ന ട്രെയിന്‍ എന്‍ജിന് തൊട്ട് മുമ്പിസായി നിന്ന് ഒരു യുവതി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ആയിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. യുവതിയെ രക്ഷിക്കുന്നതിനായി ലോക്കോ പൈലറ്റ് ട്രെയിന്‍ എന്‍ജിനില്‍ നിന്ന് കൊണ്ടു തന്നെ അവരെ കാലു കൊണ്ട് തള്ളി മാറ്റുന്നതും വീഡിയോയില്‍ കാണാം. ചില ആളുകള്‍ ചുറ്റുമുള്ള ലോകത്തെ തന്നെ അവഗണിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ കണ്ട പലരും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായ കൃത്യമായ ഇടപെടലിനെ ഒന്നടങ്കം പ്രശംസിച്ചു. വീഡിയോയില്‍ യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവ് ട്രെയിന്‍ എന്‍ജിന്‍ തൊട്ടടുത്ത് എത്തിയിട്ടും യുവതിയെ രക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതത്തോടെ ചോദിച്ചു. എന്‍ജിന്‍ തൊട്ടടുത്ത് എത്തിയിട്ടും യുവതി മാറാതെ വന്നപ്പോഴാണ് ലോക്കോ പൈലറ്റ് അതിസാഹസികമായി അവരെ കാലു കൊണ്ട് റെയില്‍വേ ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റിയത്. ചില ആളുകള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നത് പോലെയാണ് പെരുമാറുന്നതെന്നും സാമാന്യ ബുദ്ധി ഇല്ലാതായിക്കൊണ്ടിരിക്കുകയാണന്നും വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചു.

Comments