
തൃശൂര്‍; 1600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പട്ടിക്കാട് ദേശീയപാതയിലാണ് സംഭവം. സ്പിരിറ്റ് കടത്തിയത് സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചായിരുന്നു.എക്സൈസ് നാലംഗ സ്പിരിറ്റ് സംഘത്തെ പിടികൂടുകയായിരുന്നു.
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം ഉണ്ടായതിന് പിന്നാലെ അവിടെയുള്ള സ്പിരിറ്റ് വ്യാപകമായി കേരളത്തിലെത്താനിടയുണ്ടെന്ന് എക്സൈസിന് വിവരമുണ്ടായിരുന്നു. എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം കൃഷ്പ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം മണ്ണൂത്തി ദേശീയ പാതയില്‍ വലവിരിച്ചത്. തമിഴ്നാട്ടിലേക്ക് പിക്കപ്പ് വാനില്‍ സ്പിരിറ്റുമായി ഒരു സംഗം തമിഴ്നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചു. മുമ്പ് സ്പിരിറ്റ് കടത്തുകേസില്‍ അകപ്പെട്ട് ജാമ്യത്തിലിറങ്ങിയ പറവൂര്‍ സ്വദേശി പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു സ്പിരിറ്റുമായി വന്നുകൊണ്ടിരുന്നത്.
പിക്കപ്പ് വാനില്‍ സ്പിരിറ്റുമായി ഒരു സംഘം തമിഴ്നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചു.നേരത്തെ സ്പിരിറ്റ് കടത്തുകേസില്‍ അകപ്പെട്ട് ജാമ്യത്തിലിറങ്ങിയ പറവൂര്‍ സ്വദേശി പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു സ്പിരിറ്റുമായി വന്നുകൊണ്ടിരുന്നത്. സ്പിരിറ്റ് വാഹനം പട്ടിക്കാട് എത്തിയപ്പോള്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.






