വന്യമൃഗങ്ങളുടെ വേട്ടയാടല്‍ സംബന്ധിക്കുന്ന വീഡിയോകള്‍ കാണാന്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. ഇവയില്‍ ഭൂരിഭാഗം വീഡിയോകളിലും ശക്തമനായ മൃഗത്തിന് മുന്നില്‍ സ്വയം ബലിയാടാകേണ്ടിവരുന്ന പാവം മൃഗങ്ങളെയാണ് നാം കാണുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കാട്ടിലെ രാജാവെന്നും ക്രൂരനായ വേട്ടക്കാരനെന്നും വിശേഷിക്കപ്പെടുന്ന സിംഹം ഹിപ്പപ്പൊട്ടാമസിനെ കണ്ട് പേടിച്ചോടുന്ന വീഡിയോയാണ് ഇത്.
@AMAZINGNATURE എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു വനം പ്രദേശത്തോട് ചേര്‍ന്നുള്ള തടാകമാണ് കാണുന്നത് തടാകത്തിലേക്ക് ഇറങ്ങി അക്കരെ കടക്കാനുള്ള ശ്രമത്തിലാണ് സിംഹങ്ങള്‍. അവ അവരുടേതായ വരവ് പ്രതീക്ഷിച്ചത് പോലെ ഒരു വശത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടാണ് നദി മുറിച്ച് കടക്കുന്നത്. ഇതിനിടെ ഒരു വശത്ത് നിന്നും വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു മുങ്ങിക്കപ്പല്‍ പോലെ വളരെ വേഗത്തില്‍ നിന്തീവരുന്ന ഒരു ഹിപ്പോപ്പൊട്ടാമസിനെ കാണാം. ഹിപ്പോയെ കണ്ട വഴി ഒരു സിംഹം പിന്തിരിഞ്ഞ് കരയ്ക്ക് കയറുന്നു. മറ്റ് രണ്ട് സിംഹങ്ങള്‍ രണ്ട് വഴിക്കായി ഓടുന്നു. ഇതില്‍ ഒന്നിന്റെ പിന്നാലെയെത്തിയ ഹിപ്പോ സിംഹത്തെ കടിക്കാനായി ആയുന്നതും ഒരു വിധത്തില്‍ കടിയേല്‍ക്കാതെ സിംഹം രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഒരുപക്ഷേ വെള്ളത്തില്‍ തങ്ങളെക്കാള്‍ ശക്തന് ഹിപ്പോ ആണെന്നുള്ള തിരിച്ചറിവില്‍ നിന്നുണ്ടായ ബുദ്ധിപരമായ ഒരു രക്ഷപ്പെടല്‍ ആയി വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വീഡിയോ വൈറലായി. 9.75 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനായിരത്തിലധികം ഉപയോക്താക്കള്‍ പോസ്റ്റ് ലൈക്ക് ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്. 'ഹിപ്പോകള്‍ ആഫ്രിക്കയിലെ മറ്റെല്ലാ മൃഗങ്ങളേക്കാളും കൂടുതല്‍ മനുഷ്യരെ കൊല്ലുന്നു.' ഒരു കാഴ്ചക്കാരനെഴുതി. ' ഹിപ്പോകള്‍ വളരെ ആക്രമണാത്മകയുള്ള മൃഗവും അതേസമയം അവ പ്രദേശികവുമാണ്.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.

Comments