
1. ദിവസേന പത്രം വായിച്ച് ദേശീയ-അന്തര്‍ദ്ദേശീയ സംഭവങ്ങള്‍ (സ്പോര്‍ട്സ്, സാഹിത്യം. സാമ്പത്തികം) എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഒരു ബുക്കില്‍ കുറിച്ചു വച്ച ശേഷം പഠിക്കുക. പത്തോളം ചോദ്യങ്ങള്‍ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വരുന്നത്. 2016 ജനുവരി മുതലുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്.
2. മുന്‍ വര്‍ഷങ്ങളിലെ എല്‍.ഡി.സി. ചോദ്യങ്ങളുടെ ഉത്തരങ്ങളും വസ്തുതകളും പഠിച്ചാല്‍ ഏകദേശം 60 ശതമാനത്തോളം മാര്‍ക്ക് നേടാനാകും.
3. എല്ലാ ദിവസവും 6 മണിക്കൂറെങ്കിലും പഠിച്ചെങ്കില്‍ മാത്രമേ എല്‍.ഡി.സി പരീക്ഷയില്‍ ആദ്യത്തെ 100 റാങ്കുകളില്‍ ഒന്ന് നേടുവാന്‍ കഴിയൂ.
ഉദാ: ഇംഗ്ളീഷ്- 1മണിക്കൂര്‍, മലയാളം- 1 മണിക്കൂര്‍, കണക്കും മെന്റല്‍ എബിലിറ്റിയും-2 മണിക്കൂര്‍,
ആനുകാലികം - 1 മണിക്കൂര്‍, സയന്‍സ് ഉള്‍പ്പെടെയുള്ള പൊതുവിജ്ഞാനം -2 മണിക്കൂര്‍ എന്ന ക്രമത്തില്‍ ഒരു ടൈം ടേബിള്‍ റെഡിയാക്കി തന്നെ പഠിക്കണം.
4. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറഞ്ഞത് 5 തവണയെങ്കിലും വായിക്കണം. എന്നിട്ടും ഓര്‍മിക്കാനാകാത്ത കാര്യങ്ങള്‍ നോട്ട്ബുക്കില്‍ കുറിച്ച് വെച്ച് അത് ദിവസേന വായിക്കുക. (എഴുതി വെയ്ക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സമയം ഓര്‍ത്തുവെയ്ക്കും.)
5. പരീക്ഷയില്‍ ഒന്നാമനാകാന്‍ കുറുക്കുവഴികളൊന്നുമില്ല. ആത്മവിശ്വാസത്തോടെ .ക്ഷമയോടെ. കഠിനാധ്വാനം ചെയ്താല്‍ വിജയം ഉറപ്പ് .

