
ടി 20 ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത്. ഒന്നാം നമ്പര്‍ ടി 20 ഓല്റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ ഐസിസി തെരഞ്ഞെടുത്തത് ലോകകപ്പ് നേട്ടത്തിന് ശേഷമാണ്.ഹര്‍ദിക്ക് ടി 20 ലോകകപ്പില്‍ ഇന്ത്യക്കായി 14 റണ്‍സും 11 വിക്കറ്റും നേടി.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 3/20 വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്ക് വഹിച്ചു. ഹാര്‍ദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. ഒന്നാമതായിരുന്ന ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൈനലിലെ അവസാന ഓവറില്‍ കൃത്യത പാലിച്ച ഹാര്‍ദ്ദിക് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി.
വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു.




