
സോഷ്യല് മീഡിയയില് ലൈക്കുകള് വാരിക്കൂട്ടാനും വൈറലാകാനും നടുറോഡില് എന്ത് അഭ്യാസ പ്രകടനത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. ജീവന് പോലും അപകടത്തിലാകുന്ന ഇത്തരം പ്രകടനങ്ങള് ഒടുവില് ദുരന്തില് കലാശിക്കുന്ന സംഭവങ്ങളുടെ വീഡിയോകളും നാം ഇതിനോടകം കണ്ടിട്ടുണ്ട്. അധികൃതര് ഇതുപോലെയുള്ള പ്രവണതകള്ക്കെതിരെ എത്ര മുന്നറിയിപ്പ് നല്കിയാലും അതൊന്നും വകവയ്ക്കാതെ ആളുകള് വീണ്ടും വിണ്ടും നിയമലംഘനം കാണിക്കുകയാണ്. ഇത്തരക്കാരുടെ ട്രാഫിക് നിയമലംഘനങ്ങള് തുടര്ക്കഥയാകുമ്പോള് ഏറ്റവും പുതിയ വിഡിയോ പുണെയില് നിന്നാണ് പുറത്തുവരുന്നത്.
റോഡിലൂടെ ഓടുന്ന യമഹ ആര്എക്സ് 100 ബൈക്കില് ഒരു വശത്തേക്ക് തിരിഞ്ഞിരുന്നാണ് യുവതിയുടെ അഭ്യാസം. ബൈക്ക് ഹാന്ഡിലില് പിടിക്കാതെ വശത്തേക്ക് തിരിഞ്ഞിരിക്കുന്ന യുവതി സ്വന്തം ജീവന് മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണ്. പുണെ പ്ലസ് എന്ന് എക്സ് പ്ലാറ്റ്ഫോം ഹാന്ഡില് വീഡിയോ പങ്കുവച്ചതോടെ നിരവധി ആളുകളാണ് വിമര്ശിച്ച് രംഗത്തെത്തിയത്.
യുവതിയുടെ ലൈസന്സ് റദ്ദാക്കണമെന്നാണ് ഭൂരിഭാഗം ആളുകളും കമന്റില് കുറിച്ചത്. യുവതിക്ക് എതിരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാണെങ്കിലും ബൈക്കിന്റെ നമ്പറേവ യുവതിയുടെ കൂടുതല് വിവരങ്ങളോ ലഭ്യമല്ലെന്ന് പോലീസ് പറയുന്നു.







Comments