
ചേര്‍ത്തല : പളളിപ്പുറം തിരുനല്ലെൂരില് വാഹനാപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. ആറുന്മള കടക്കിലേത്ത് മണ്ണില്‍ ജസ്റ്റിന് സെബാസ്റ്റിയന് (23) എന്നയാളാണു മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജസ്റ്റിന് സെബാസ്റ്റ്യൻ ഇന്നലെയാണു മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായ ജസ്റ്റിൻ ജോലി കഴിഞ്ഞു ബൈക്കിൽ അരൂക്കുറ്റി വഴി ആറന്മുളയിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.






