
ലോകത്തില്‍ തന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ ഉള്ള നാടാണ് ഇന്ത്യ. പ്രത്യേകിച്ചും മീന്‍ വിഭവങ്ങള്‍. ഏഴായിരത്തിലഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുള്ള രാജ്യമായതിനാല്‍ മീന്‍ വിഭവങ്ങള്‍ അനേകം ഉണ്ട് ഇവിടെ. മാത്രമല്ല ഓരോ സംസ്ഥാനത്തിനുപോലും അവരുടെ തനതായ മീന്‍ രുചികളുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച അമ്പതു മീന്‍ വിഭവങ്ങളുടെ കൂട്ടത്തിലും ഇവയില്‍ ഒന്ന് ഇടംപിടിച്ചിരിക്കുകയാണ്.
ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് തയാറാക്കിയ ' ലോകത്തിലെ ഏറ്റവും മികച്ച 50 മീന്‍ വിഭവങ്ങളുടെ പട്ടികയില്‍ ബംഗാളില്‍ നിന്നുള്ള ചിന്‍ഗ്രി മലായ് കറിയാണ് 31-ാം സ്ഥാനം നേടിയത്. തേങ്ങപ്പാല്‍ ചേര്‍ത്തുണ്ടാക്കിയ ചെമ്മീന്‍ കറിയാണ് ചിന്‍ഗ്രി മലായ്. കട്ടിയുള്ള ഈ ക്രീമി ചെമ്മീന്‍ കറി ചോറിനൊപ്പമാണ് സാധാരണ കഴിക്കുന്നത്. ടേസ്റ്റ് അറ്റ്ലസിന്റെ പട്ടകികയില് മെക്സിക്കോയില്‍ നിന്നുള്ള് ചെമ്മീന്‍ വിഭവമായ കാമറോണ്‍സ് എന്ചിപോട്ലഡോസ് ഒന്നാമതെത്തി. സെന്‍ട്രല്‍ മെക്സിക്കോയില്‍ നിന്നുള്ള ഒരു പരമ്പരാഗത മെക്സിക്കന്‍ വിഭവമാണ് ഇത്. തക്കാളി, ഹോട്ട് പെപ്പര്‍, ഇഞ്ചി എന്നിവയുടെ മിശ്രിതത്തില്‍ ചെമ്മീന്‍ മാരിനേറ്റ് ചെയ്തുണ്ടാക്കുന്ന വിഭവമാണ് ഇത്.
ജപ്പാനില്‍ നിന്നുള്ള കൈസെന്‍ഡന്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള പെംപെക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. പരമ്പരാഗത ജാപ്പനീസ് ഡോണ്‍ബുരി അഥവാ റൈസ്ബൗള്‍ വിഭവം ആണ് കൈസെന്‍ഡന്‍. ഒരു ബൗള്‍ ചോറില്‍ അസംസ്കൃത മത്സ്യവിഭവമായ സാഷിമി വച്ചാണ് ഇത് പരമ്പരാഗത ഇന്തോനേഷ്യന്‍ മത്സ്യ കേക്ക് ആണ് പെംപെക്. ഈ വിഭവത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം ദക്ഷിണ സുമാത്ര പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന പാലംബാംഗ് നഗരമാണ്.






