
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഇന്ന് 3 പേര്‍ക്ക് കൂടി പാനി ബാധിച്ചു.159 പേര്‍ക്കാണ് സംസ്ഥാനത്തില്‍ 24 മണിക്കൂറിനിടെ പനി ബാധിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചു. കൂടാതെ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകള്‍ ഇന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും, 158 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചിരുന്നു.
എന്‍ എച്ച് എം ജീവനക്കാര്‍ ശമ്പളം കിട്ടാതെ നിസഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നലെ എന്‍ എച്ച് എം ജീവനക്കാര്‍ക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റില്‍ കണക്ക് പ്രസിദ്ധീരിച്ചത്.






