
മുംബൈ; ഇന്ത്യയ്ക്ക് രണ്ടാം ടി 20 കിരീടം സമ്മാനിച്ച പരിശീലകന് രാഹുല്‍ ദ്രാവിഡിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരം ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന് ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവസ്കര്‍.
പരിശീലകനെന്ന നിലയില്‍ ടി20 ലോകകപ്പ് നേടിയത് മാത്രമല്ല കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഗവാസ്കര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും ടെസ്റ്റ് പരമ്പര ജയിച്ചതും ഇന്ത്യയുടെ യുവതലമുറയെ വാര്‍ത്തെടുത്തതുമെല്ലാം ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ചൂണ്ടിക്കാട്ടി. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോച്ച് എന്ന നിലയിലും സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിഗണിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്രത്ന സമ്മാനിക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്കാവുന്ന ഏറ്റവും മികച്ച ബഹുമതിയാകും. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച മൂന്ന് നായകന്മാരില് ഒരാളാണ് ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യയിലെ യുവപ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം പുറത്തെടുത്ത മികവും സീനിയര്‍ ടീം പരിശീലകനെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം അദ്ദേഹത്തെ ഈ ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹനാക്കുന്നു.






