
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്നറിൽ ഇടിച്ചാണ് അപകടം
ലക്നൗ - ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ മൃതദേഹങ്ങള്‍ നടുറോഡില്‍ നിരത്തിവെച്ചിട്ടിരിക്കുന്നത് കാണാം.
18 were killed after a double decker bus heading Siwan rammed into rear ofa milk tanker on Agra-Lucknow Expressway in Unnao district. #UttarPradesh #RoadAccident pic.twitter.com/P2e1H0LBqV
— Arvind Chauhan 💮🛡️ (@Arv_Ind_Chauhan) July 10, 2024
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.






