ചോദ്യം: എന്റെ 24 വയസ്സുള്ള മോള്‍ക്കുവേണ്ടിയാണ് ഈ കത്ത്. അവള്‍ക്ക് കൗമാരത്തില്‍ എപ്പിലപ്‌സി രോഗമുണ്ടായിരുന്നു. ദീര്‍ഘകാലം ചികിത്സിച്ച ശേഷം ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്ന് നിര്‍ത്തി. ഇപ്പോള്‍ വര്‍ഷങ്ങളായി കുഴപ്പമൊന്നുമില്ല. അവള്‍ക്ക് വിവാചാലോചനകള്‍ ധാരാളം വരുന്നുണ്ട്. ചെറുപ്പത്തില്‍ എപ്പിലപ്‌സി വന്നതുകൊണ്ട് ഗര്‍ഭിണിയാകുന്നതിനും പ്രസവിക്കുന്നതിനുമൊക്കെ കഴിയുമോ..? എപ്പോഴെങ്കിലും ഈ രോഗം വരാന്‍ സാധ്യതയുണ്ടോ...? പാരമ്പര്യമായി കുഞ്ഞിനും രോഗം വരുമോ എന്നൊക്കെ സംശയങ്ങള്‍ ഉണ്ട്. ഇതുകൊണ്ട് അവള്‍ ടെന്‍ഷനിലാണിപ്പോള്‍.
അനുപമ, തിരുവനന്തപുരം
ഉത്തരം: നിങ്ങളുടെ മകള്‍ക്ക് എത്ര വയസ്സിലാണ് എപ്പിലപ്‌സി അഥവാ അപസ്മാരം വന്നതെന്ന് വ്യക്തമല്ല. എത്ര വര്‍ഷം മരുന്നു കഴിച്ചെന്നും അറിയില്ല. ഇപ്പോള്‍ മരുന്നുകള്‍ നിര്‍ത്തിയിട്ട് എത്ര വര്‍ഷമായെന്നും അറിയില്ല.
വര്‍ഷങ്ങളായി കുഴപ്പമില്ലെന്ന് പറയുന്നതുകൊണ്ട് മരുന്ന് കഴിക്കുന്നില്ലെന്ന നിഗമനത്തിലെത്താം.
വളരെ സാധാരണമായി കണ്ടുവരുന്ന ഒരു നാഡീ രോഗമാണ് അപസ്മാരം. ചുഴലി എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെ ഉണ്ടാകുന്ന നേരിയ വ്യതിയാനമാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം.

സീഷര്‍ എന്നറിയപ്പെടുന്ന ജന്നിയാണ് ഈ രോഗത്തിന്റെ ലക്ഷണം. സാധാരണയായി ഈ രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ അവരുടെ എപ്പിലപ്‌സി ഫ്രീക്വന്‍സിയില്‍ കാര്യമായി വ്യത്യാസം കാണില്ല. അതുപോലെ ഗര്‍ഭധാരണത്തിന് ഒരുവര്‍ഷം മുമ്പ് എപ്പിലപ്‌സി മാറുകയാണെങ്കില്‍ അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് എപ്പിലപ്‌സി വരാനുള്ള സാധ്യത വളരെ കുറവാണുതാനും. അതിനാല്‍ തന്നെ നിങ്ങളുടെ മകള്‍ക്ക് ഗര്‍ഭകാലത്ത് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. വിവാഹം കഴിക്കാവുന്നതും ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല.
ഗര്‍ഭകാലത്ത് എപ്പിലപ്‌സി വരുകയാണെങ്കില്‍ അതിനുള്ള മരുന്നുകള്‍ കൊടുക്കാം. അതിന് കുഴപ്പമൊന്നുമില്ല. കൂടാതെ പ്രസവം കഴിഞ്ഞ് കുഞ്ഞിന് പാല്‍ കൊടുക്കുന്ന സമയത്തും എപ്പിലപ്‌സിയുടെ മരുന്നു കഴിക്കേണ്ടിവന്നാലും കുഴപ്പമൊന്നുമില്ല. മുലപ്പാല്‍ വഴി എപ്പിലപ്‌സി മരുന്നുകള്‍ കാര്യമായി പുറത്തുവരില്ല. അതിനാല്‍തന്നെ പ്രസവിച്ചാല്‍ കുട്ടിക്ക് എപ്പിലപ്‌സി വരാനുള്ള സാധ്യതയും വിരളമാണ്.
അതിനാല്‍ ഇക്കാര്യമൊത്ത് വിഷമിക്കേണ്ട കാര്യമില്ല. നല്ലൊരു വിവാഹജീവിതം മകള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...!
ഡോ. ആര്‍.വി. ജയപാല്‍

Comments