
പല ദാമ്പത്യ ജീവിതത്തിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വരികയാണ്. ആരും താഴ്ന്നു കൊടുക്കാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ടുതന്നെ താഴെപ്പറയുന്ന 'അഞ്ചു' കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ജീവിതസന്തോഷം ദമ്പതിമാര്‍ക്ക് അനുഭവിക്കാന്‍ കഴിയും.
1. പരസ്പര വിശ്വാസം
പങ്കാളികള്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. കലര്‍പ്പില്ലാത്ത ദാമ്പത്യത്തിന്റെ അടിത്തറയാണിത്. ഓര്‍ക്കുക; സംശയം ജീവിതപരാജയത്തിന്റെ ആരംഭമാണ്.
2. പരസ്പര ബഹുമാനം
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ബഹുമാനം കൊടുക്കുന്നവരായിരിക്കണം. ഇതിന് സാമര്‍ത്ഥ്യമോ, കഴിവോ ഒരു മാനദണ്ഡമല്ല. ഭര്‍ത്താവ് ഭാര്യയെ വെറും ആജ്ഞാനുവര്‍ത്തിയായി ഒരിക്കലും കാണരുത്.
3. പരസ്പരമുള്ള സ്‌നേഹം
പരസ്പരം കലര്‍പ്പില്ലാതെ സ്‌നേഹിക്കുക. മനസ്സില്‍ ഉള്ള സ്‌നേഹം മടികൂടാതെ പ്രകടിപ്പിക്കണം. കഴിവുള്ള അവസരങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ സമയം കണ്ടെത്തുക. വിശ്രമവേളകള്‍ ഒന്നിച്ച് സമയം ചെലവഴിക്കുന്നവരാകുക.
4. തുറന്ന് സംസാരിക്കുക
ഭാര്യാഭര്‍ത്താക്കന്മാര്‍ ദിവസവും വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. പരസ്പരമുള്ള സംസാരം ബന്ധത്തെ കൂടുതലുറപ്പിക്കാന്‍ സഹായിക്കും.
5. ഒളിച്ചുവയ്ക്കാന്‍ ഒന്നും ഉണ്ടാകരുത്
പരസ്പരം ഒന്നും ഒളിക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ലോകക്കാര്‍ പറഞ്ഞല്ല പങ്കാളി അറിയേണ്ടത്. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കണം.






