കിടപ്പറ വില്ലനാണ് നടുവേദന. അതെപ്പോള്‍ ഇണയിലൊരാളെ ബാധിക്കുമെന്ന് പറയാന്‍ വയ്യ. പലപ്പോഴും കിടപ്പറ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് ഇണകളിലൊരാളുടെ വിട്ടുമാറാത്ത നടുവേദന കാരണം പോലുമാകാറുണ്ട്.
എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വച്ചാല്‍ നടുവേദന ഉളളവര്‍ക്കും ആരോഗ്യകരവും സന്തുഷ്ടവുമായ ലൈംഗികജീവിതം സുഗമമാക്കാവുന്നതേ ഉള്ളൂ.
ചൂടുവെള്ളത്തില്‍ കുളിക്കുന്നതും എണ്ണ പുരട്ടി ഉഴിയുന്നതും പേശി മുറുക്കം അയയ്ക്കും. നടുവേദനയുള്ളപ്പോള്‍ ലൈംഗികബന്ധത്തിന് മുമ്പ് ഇങ്ങനെ ചെയ്താല്‍ അത് കിടപ്പറയില്‍ വേദനകൊണ്ട് തളരാതെ സഹായിക്കും.
നടുവേദനയുള്ള സ്ത്രീകള്‍ ബന്ധപ്പെടും മുമ്പ് നടുവിന് താങ്ങായി തലയിണവച്ചാല് വേദന കൂടാതെ നോക്കാം. വേദനയുള്ളപ്പോള്‍ മലര്‍ന്നുകിടന്നു മാത്രം രതിലീലയിലേര്പ്പെടാന് ശ്രദ്ധിക്കുക. ചെരിഞ്ഞുകിടന്നുള്ള രതിയും പരീക്ഷിക്കാവുന്നതാണ്. കാല് മുട്ടുകുത്തി കൈകള്‍ കട്ടിലിലോ മറ്റോ കുത്തിനിന്നിട്ടോ, നിന്നിട്ടോ ഇരുന്നിട്ടോ പുരുഷന് പിന്നിലൂടെ രതിയിലേര്‍പ്പെടുന്നതും വേദനയൊഴിവാക്കും.






