
ആലപ്പുഴ; റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്കൂളിലെ ചടങ്ങിന് മുഖ്യാതിഥിയായി. കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ ഹൈസ്കൂളിലെ കുട്ടികളിടെ മാഗസിന് പ്രകാശന പരിപാടിയാണ് സഞ്ജു മുഖ്യാതിഥിയായത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.കാറിനുള്ള സ്വിമ്മിങ് പൂള് നിര്‍മിച്ചതിന് സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
കാറില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തിരിക്കുകയാണ്. ഒപ്പം ഇയാളുടെ വീഡിയോകള്‍ യൂട്യബ് നീക്കം ചെയ്തിരുന്നു. മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്സ് ആര്‍ടിഒ യൂട്യൂബിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.






