
മലപ്പുറം; ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ യുവാവ് പിടിയിലായി. അബൂബക്കറാണ് അറസ്റ്റിലായത്. സംഭവം നടന്നത് ചൊവ്വാഴ്ച്ചയായിരുന്നു. മൊബൈല്‍ ഫോണ്‍ കടക്കുനേരെയാണ് യുവാവ് ഗുണ്ടെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
മൊബൈല്‍ ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് കത്തിച്ച ഗുണ്ടെറിഞ്ഞത്. കൈയില്‍ കല്ലെടുത്ത് വച്ചുകൊണ്ട് കട അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മഞ്ചേരി ഏലായി വീട്ടില്‍ നൗഫലിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






