
യാത്രക്കാരുടെ പെരുമാറ്റം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വളരെയധികം കുപ്രസദ്ധിയാര്ജിച്ചിരിക്കുകയാണ് ദില്ലി മെട്രോ. ഒരു വശത്ത് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള റീല്‍സ് ഷൂട്ടാണെങ്കില്‍ മറുവശത്ത് യാത്രക്കാര്‍ തമ്മിലുള്ള തല്ലാണ് വിഷയം. അടുത്തകാലത്തായി ദില്ലി മെട്രോയിലെ യാത്രക്കാരുടെ തമ്മില്‍ത്തല്ലിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തല്ല് നിര്‍ത്താനാവശ്യപ്പെട്ട് സംഭവത്തില്‍ ഇടപെട്ട മറ്റൊരു യാത്രക്കാരനും തല്ല് കിട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദില്ലി മെട്രോയുടെ ഒരു സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറില്‍ നിന്നിരുന്ന രണ്ട് പേര് തമ്മിലുള്ള വാക്കേറ്റം തമ്മില്‍ത്തല്ലിലേക്ക് നീങ്ങുനിടത്താണ് വീഡിയോ തുടങ്ങുന്നത്. രണ്ട് പേരും പരസ്പരം കൈ കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുന്നത് കാണാം. ഇതിനിടെ ഇരുവരുടെയും തമ്മില്‍ തല്ല് നിര്‍ത്താനാവശ്യപ്പെട്ട് ഒരു യാത്രക്കാരന് മുന്നോട്ട് വരുമ്പോള്‍ പുറകില്‍ നിന്നയാള്‍ അയാളുടെ തലയ്ക്കിട്ടും തല്ലുന്നു. അപ്രതീക്ഷിതമായ ആ തല്ലില്‍ അയാള്‍ പെട്ടെന്ന് പിന്നിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. അര്‍ഹന്ത് ഷേല്ബി എന്ന ട്വിറ്റര്‍ ഹാന്റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഘര്‍ കെ കലേഷ് വീണ്ടും പങ്കുവച്ചതോടെ കണ്ടത് ഏതാണ്ട് പത്ത് ലക്ഷം പേരാണ്.
Kalesh b/w two uncles inside Delhi metro over buying coins
pic.twitter.com/0Zcy8dvrDs— Ghar Ke Kalesh (@gharkekalesh) July 10, 2024






