
ഹരാരെ; ഇന്ത്യയും സിംബാബെ വെയും തമ്മിലുള്ള നാലാം ടി 20 തുടങ്ങുമ്പോല്‍ ടോസ് നേടി ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാനായി തീരുമാനിച്ചു.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വന്‍ മാറ്റങ്ങളുമായിയാണ് ടീം കളികളത്തിലേക്കിറങ്ങുന്നത്.ഇന്ത്യ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്കി. താരത്തിന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റം കൂടിയാണിത്.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങളടങ്ങിയ പോരില്‍ ഇന്ത്യ 2-1നു മുന്നില്‍. ആദ്യ പോരില്‍ ഇന്ത്യയെ വീഴ്ത്തി സിംബാബ്വെ മികച്ച തുടക്കമിട്ടു. എന്നാല്‍ പിന്നീട് തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ ആധിപത്യം സ്വന്തമാക്കി.






