
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് എം.സ് ധോണി. മനോഹരമായൊരു കുറിപ്പോട് കൂടി രാധികയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അരികില്‍ ആനന്ദിനേയും സാക്ഷിയേയും കാണാം.
രാധിക നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ , ആനന്ദ് നിങ്ങളുടെ ചുറ്റുമുളള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന അതേ സ്നേഹത്തോടും ദയയോടും കൂടി രാധികയെ വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് തുടരുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയെട്ടെ. അഭിനന്ദനങ്ങള്‍ വീണ്ടും കാണാം- ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ധോണിയുടെ ഭാര്യ സാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രാധികയുടെ ചിരിയും ആനന്ദിന്റെ കരുണയുളള ഹൃദയവുംപോലെ നിങ്ങളുടെ സ്നേഹം കൂടുതല്‍ ആഴമുളളതാകട്ടെ എന്നാണ് സാക്ഷി കുറിച്ചത്. ആനന്ദിനും രാധികയ്ക്കുമൊപ്പമുളള മനോഹരമായ ഒരു ചിത്രവും സാക്ഷി പങ്കുവെച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദിന്റെ പ്രീ വെഡ്ഡിങ് ആഘോഷം മുതല്‍ എല്ലാ ചടങ്ങുകളിലും ധോണിയും സാക്ഷിയും നിറസാന്നിധ്യമായിരുന്നു. വിവാഹത്തിനും ശുഭ് ആശിര്‍വാദിനും റിസപ്ഷനും ഇരുവര്‍ക്കുമൊപ്പം മകള്‍ ശിവയുമുണ്ടായിരുന്നു.



