
മുകേഷ് അംബാനിയുടെ മകൻ അനന്തിന്റെ വിവാഹ റിസപ്ഷന് ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം എത്തി. ബോളിവുഡിൽനിന്നും തെന്നിന്ത്യയിൽനിന്നും അംബാനി കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങളുടെ ഒഴുക്കായിരുന്നു. തെന്നിന്ത്യയുടെ സൂപ്പർ താരം തമന്ന ഭാട്ടിയയും സ്റ്റൈലിഷ് ലുക്കിലാണ് അംബാനി കുടുംബത്തിലെ കല്യാണം കൂടാനെത്തിയത്.
തൊരണി ബ്രാൻഡിന്റെ ബ്ലാക്ക് ആൻഡ് ഗോൾഡ് ലെഹങ്കയാണ് ആഡംബര വിവാഹ റിസപ്ഷന് തമന്ന അണിഞ്ഞത്. പ്ലജിങ് നെക്ലൈനിലുള്ള ഹാഫ് സ്ലീവ്ഡ് ഷോർട്ട് ബ്ലൗയിരുന്നു ലെഹങ്കയ്ക്കൊപ്പം തിരഞ്ഞെടുത്തത്. സ്കർട്ടിലും ബ്ലൗസിലും ദുപ്പട്ടയിലും നിറയെ ഗോൾഡ് എംബ്രോയിഡറി, മിറർ വർക്കുകൾ ചെയ്തിരുന്നു.
ഔട്ടിഫിറ്റിന് ഇണങ്ങുന്ന വിധമായിരുന്നു താരത്തിന്റെ ആക്സസറീസ്. വലിയൊരു ജിമിക്കിയും മാംഗ്-ടിക്കയും നടി അണിഞ്ഞിരുന്നു. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന ചെറിയൊരു ബാഗും താരത്തിന്റെ കയ്യിലുണ്ടായിരുന്നു. മുടിയിൽ റോസാപ്പൂക്കളും താരം ചൂടിയിരുന്നു.
ജൂലൈ12 മുതൽ മൂന്നു ദിവസമാണ് അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുത്തു.






