
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി വീഡിയോകള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതുപോലെ ഒരു വീഡിയോ ഇത് ആദ്യമായിരിക്കും. ഒരു മനുഷ്യന് പശുവാണെന്ന് കരുതി എരുമയ്ക്ക് 10 കിലോ സ്വര്‍ണ്ണം സമ്മാനിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയുടെ അടിക്കുറിപ്പാണ് ഈ വീഡിയോയെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാക്കാന്‍ കാരണമായത്. വീഡിയോ ദൃശ്യങ്ങളില്‍ സ്വര്‍ണ ചെയിന്‍ സമ്മാനിക്കുന്നത് ഒരു എരുമയ്ക്ക് ആണെങ്കിലും ക്യാപ്ഷനില്‍ പറയുന്നത് തന്റെ പശുവിന് പത്ത് കിലോയുടെ സ്വര്‍ണ്ണ ചെയിന്‍ സമ്മാനിച്ചു എന്നാണ്.
@king_creator എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു മനുഷ്യന് തന്റെ പ്രിയപ്പെട്ട മൃഗത്തിനായി വാങ്ങിയ 10 കിലോ തൂക്കമുള്ള സ്വര്‍ണ്ണത്തിന്റെ ചെയിന്‍ അതിനെ അണിയിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഒരു സഹായിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഒരു എരുമയെയാണ് ആഭരണം അണിയിക്കുന്നത്. അതില്‍ അസ്വഭാവികമായി ഒന്നുമില്ല. പക്ഷേ, വീഡിയോയുടെ ക്യാപ്ഷന്‍ കൂടിച്ചേരുമ്പോഴാണ് വീഡിയോ കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയത്. പശുവിനുള്ള 10 കിലോയുടെ സ്വര്‍ണ ചെയിന്‍ എന്നായിരുന്നു ക്യാപ്ഷന്‍.
എരുമയ്ക്ക് പകരം പശു എന്ന വാക്ക് ഉപയോഗിച്ചതാണ് ഈ വീഡിയോ വൈറലാകാന്‍ കാരണമായത്. ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടും ഉപയോക്താവ് ഏതായാലും തെറ്റ് തിരുത്തിയിട്ടില്ല. ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന കാര്യം വ്യക്തമല്ല. സമാനമായ മറ്റൊരു സംഭവം 2021 -ല്‍ ഉത്തര കന്നഡ ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീകാന്ത് ഹെഗ്ഡെ എന്ന വ്യക്തി പശുക്കിടാവിന്റെ കഴുത്തില്‍ 20 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ചെയിന്‍ കെട്ടി. ഒരു മതപരമായ ചടങ്ങിനിടെയാണ് അവര്‍ അത് ചെയ്തത്. എന്നാല്‍, ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആ സ്വര്‍ണ്ണ ചെയിന്‍ അപ്രത്യക്ഷമായി. വീട്ടുകാര്‍ ചെയിന്‍ തിരയാന്‍ തുടങ്ങിയെങ്കിലും പിന്നീടാണ് മനസ്സിലായത് ആ സമയം കൊണ്ട് പശു തന്നെ സ്വര്‍ണ്ണ ചെയിന്‍ വിഴുങ്ങിയിരുന്നെന്ന്.






