
മുംബൈ: സുഹൃത്തുക്കളോടൊപ്പം തായ്ലന്റിലേക്ക് പോയ കാര്യം ഭാര്യ അറിയാതെയിരിക്കാന്‍ പാസ്പോര്‍ട്ടിലെ മുദ്ര പതിപ്പിച്ച പേജുകള്‍ കീറി ബ്ലാങ്ക് പേപ്പര്‍ വെച്ച യുവാവ് അറസ്റ്റില്‍. സത്താറ സ്വദേശിയായ തുഷാര്‍ പവാറിനെയാണ് സഹര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2023 നും 2024 ഇടയില്‍ തുഷാര്‍ നിരവധി തവണ തായ്ലാന്റില് പോയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു തുഷാറിന്റെ യാത്ര. ഭാര്യയെ അറിയിക്കാതെയാണ് തുഷാര്‍ യാത്ര നടത്തിയിരുന്നത്. ഈ വിവരം അറിയാതിരിക്കാനാണ് പാസ്പോര്‍ട്ടിലെ മുദ്ര വെച്ച കടലാസുകള്‍ മാറ്റി പകരം ബ്ലാങ്ക് പേപ്പറുകള്‍ തുഷാര്‍ കൂട്ടിച്ചേര്‍ത്തത്.
വിശദമായി പരിശോധിച്ചപ്പോഴാണ് പാസ്പോര്‍ട്ടിലെ 12 പേജുകള്‍ മാറ്റി പുതിയ കടലാസുകള്‍ കൂട്ടിച്ചേര്‍ത്തതായി തെളിഞ്ഞതിന് പോലീസ് വ്യക്തമാക്കി. എന്തിനകാണ് ഇത് ചെയ്തതെന്ന കാര്യം തുഷാര്‍ വ്യക്തമാക്കിയില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് തുഷാര്‍ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
2023 നും 2024നും ഇടയില്‍ നിരവധി തവണ സുഹൃത്തുക്കളോടൊപ്പം തായ്ലന്റില് പോയിട്ടുണ്ടെന്നും ഇക്കാര്യം ഭാര്യയ്ക്ക് അറിയില്ലെന്നും തുഷാര്‍ പറഞ്ഞു. യാത്ര പോയ വിവരം ഭാര്യ അറിയാതെയിരിക്കാനാണ് പാസ്പോര്‍ട്ടിന്റെ പേജുകള്‍ മാറ്റിയതെന്നും തുഷാര്‍ പറഞ്ഞു.






