
കൊച്ചി; ആലുവയില്‍ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്ന്പെണ്‍കുട്ടികളെ കണ്ടെത്തി. 15 ഉം 16ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് കണ്ടെത്തിയത്.കുട്ടികളെ തൃശൂരില്‍ പുതുക്കാട് വെച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് കണ്ടെത്തിയത്.
ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാന്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാപൊലീസുകാരുള്പ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ അര്‍ധരാത്രി പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയത്.






