
ലഖ്നൗ; ഉത്തര്‍പ്രദേശിലെ ഗോണ്ഡയില് ചണ്ഡീഗഡ് - ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. അപകടത്തിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായിയാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നത് ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു.






