ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണിനിലവാരം ഇന്ന് വളരെയധികം ചര്‍ച്ചച്ചെയ്യപ്പെടുന്ന പ്രശ്നമാണ്. ജനസാന്ദ്രത വര്‍ദ്ധനവും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തന് കാരണമാകുന്നു എന്നതാണ് നമ്മള് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പലപ്പോഴും ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാകും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും നടപടിയും ഉണ്ടാവുക. ശുചിത്വ കുറവിന് നിസാരമായ പിഴ അടച്ച് പിന്നേറ്റ് തന്നെ ഇത്തരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള് നിത്യജീവിതത്തില്‍ കാണുന്നതും. ഇപ്പോഴിതാ വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച ഒരു വീഡിയോ ആളുകളില്‍ ആശങ്ക ഉയര്‍ത്തുകയാണ്.
@Gajender Yadav എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. , 'ഇവിടെ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുക. അമൂല്‍ കോപ് വെബ്സൈറ്റ്. ഹേയ് അമുല്‍, നിങ്ങളുടെ ഉയര്‍ന്ന പ്രോട്ടീന്‍ മോരിനൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മോരില്‍ പുഴുക്കളെ കണ്ടതിന്റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാന്‍ എഴുതുന്നത്. അവിശ്വസനീയമാംവിധം ആയിരുന്നു ആ അനുഭവം.....' എന്നു കുറിച്ചുകൊണ്ടാണ് യുവാവ് വീഡിയോ പങ്കിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പ് വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇതിനകം നാല് ലക്ഷത്തിന് മേലെ ആകളുകള്‍ ആ വീഡിയോയും കുറിപ്പും കണ്ടുകഴിഞ്ഞു.
വീഡിയോയില്‍ 30 പേപ്പര്‍ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിച്ചു. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഒരു വശത്ത് മോര് മാറ്റിയ ഭാഗത്തെ ഏതോ പാക്കറ്റ് പൊട്ടി ഒഴുകിയതിന്റെ പാടുണ്ട്. അവിടെ ഏഴെട്ട് വെളുത്ത പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. 'പാക്കറ്റുകളുടെ പകുതിയോളം കീറിയിരുന്നു, മോര് അപ്പോഴേക്കും ചീഞ്ഞളിഞ്ഞിരുന്നു. മോരില്‍ നിന്ന് വളരെ ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു,' ഗജേന്ദ്ര പിന്നീട് കൂട്ടിചേര്‍ത്തു. പരിശോധന ആവശ്യപ്പെട്ട് അമൂലിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും അദ്ദേഹം പങ്കുവച്ചു. പിന്നാലെ അമുല്‍ മാപ്പ് പറഞ്ഞതായും പ്രശ്നം പരിഹരിക്കാന്‍ ആളെ അയയ്ക്കുമെന്നും പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും ഗജേന്ദ്ര കുറിച്ചു. നിരവധി പേരാണ് സമൂഹ മാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്.

Comments