
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കുി സൈബര്‍ സുരക്ഷ വിദഗ്ധര്‍. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. കൂടുതല്‍ വിശ്വാസ്യത തോന്നിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കുന്നതാണ് ഇത്. ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് ഈ വര്‍ഷം മെയ് മാസത്തോടെ 94 മില്യന്‍ ദിര്‍ഹമാണ് നഷ്ടമായത്. എെഎ ഉപയോഗിച്ച് കുറ്റവാളികള്‍ നടത്തിയ ഒരു വീഡിയോ കോളാണ് കമ്പനിക്ക് ഭീമന് നഷ്ടമുണ്ടാക്കിയത്.
ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളോട് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയും ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഈ ശബ്ദങ്ങള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുമെന്നും വുമണ്‍ ഇന്‍ സൈബര്‍സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ് ബോര്‍ഡ് അംഗമായ ഐറിന് കോര്‍പ്പസ് പറഞ്ഞു. നിരവധി ആളുകള്‍ പങ്കെടുക്കുന്ന സൂം മീറ്റിങ്ങുകളും ഇത്തരത്തില്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇവിടെ ഇരയാക്കപ്പെടുന്നവര്‍ അവരുടെ സുഹൃത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ ശബ്ദം കേള്‍ക്കുമ്പോഴോ വീഡിയോ കാണുമ്പോഴോ തട്ടിപ്പിന് കൂടുതല്‍ വിശ്വാസ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.






