മനുഷ്യന് ഏറ്റവുമധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ഒന്നാണ് മാലിന്യങ്ങള്‍. എന്നാല്‍ ഈ പ്രതികസന്ധിള് സൃഷ്ടിക്കുന്നതും മനുഷ്യന് തന്നെയാണ്. തെറ്റായ രീതിയിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനവും വൃത്തിഹീനമായ സാചഹര്യങ്ങളുമാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മനുഷ്യന് അടക്കമുള്ള ജീവജാലങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും തങ്ങളുടെ പരിസരങ്ങളിലേക്ക് ആളുകള്‍ മാലിന്യം പുറന്തള്ളുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അങ്ങ് ആകാശത്ത് പോലും മാലിന്യം പ്രശന്ക്കാരനാകുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മനീഷ സിംഗാള്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രവും കുറിപ്പും സമൂഹ മാധ്യമത്തില്‍ വൈറലായി. വിമാനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതിന് തൊട്ടുമുന്നിലായി അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കുപ്പികളും കുടിച്ച ശേഷം ഉപേക്ഷിച്ച പേപ്പര്‍ കപ്പുകളും മറ്റ് മാലിന്യങ്ങളും കിടക്കുന്ന ചിത്രം പങ്കുവച്ച് മനീഷ ഇങ്ങനെ എഴുതി, ' നിങ്ങള്‍ എന്തു ചെയ്താലും, ഞങ്ങള്‍ നന്നാവില്ല അല്ല, ഇതൊരു ആഭ്യന്തര വിമാനമല്ല. ഇത് അന്താരാഷ്ട്രാ വിമാനമാണ്. എയര്‍ ഇന്ത്യ ഫ്ലൈറ്റ്. പുതിയതോ പഴയതോ ആയ വിമാനം. എല്ലാവര്ക്കും ഒരേ സ്നേഹം മാത്രം! ഇതാണ് എയര്‍ ഇന്ത്യ. സിംഗപ്പൂരിലേക്കുള്ള ഡ്രീംലൈനര്‍ - ഒരു പേടിസ്വപ്നം! എപ്പോഴാണ് നമ്മള് സിവില്‍ ആകുക. (വിമാനത്തിലെ ഒരാള്‍ പങ്കുവച്ച് ചിത്രം.)'. ചിത്രവും കുറിപ്പും ഇതിനകം ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേര് ശുചിത്വത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും കുറിപ്പുകളെഴുതി.
'ഈ ആളുകള്‍ അവരുടെ വീട്ടില്‍ ഇത് സഹിക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു വിമാനത്തിലോ റോഡിലോ എന്ത് മാറ്റങ്ങള്‍. തികച്ചും അധാര്‍മികത!' ഒരു കാഴ്ചക്കാരന് അസ്വസ്ഥനായി. 'അയ്യോ, സിംഗപ്പൂരിലേക്ക് പറക്കാന്‍ കഴിയുന്നത്ര സമ്പന്നരായ ആളുകള്‍, എന്തുകൊണ്ടാണ് അവര്‍ പൗരത്വ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കുന്നത്?' മറ്റൊരു കാഴ്ചക്കാരന് തന്റെ സംശയം ഉന്നയിച്ചു. 'നിങ്ങള്‍ക്ക് ഈ മോശം കേസ് അവഗണിക്കാം... പക്ഷേ, ആ വാഷ്റൂം ! മനുഷ്യന് ! ഫ്ലൈറ്റ് യാത്ര ദൈര്‍ഘ്യമേറിയതാകുമ്പോള്‍, യാത്രാ രേഖകളുടെ 8 പാസ്പോര്‍ട്ടുകള്‍ക്ക് ശേഷം, അതില്‍ കയറുന്നത് ഒഴിവാക്കണം എന്നാണ് നിങ്ങളോടുള്ള എന്റെ വ്യക്തിഗത ഉപദേശം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.

Comments