
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ നിറയുന്നത് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകനായ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളിലൊന്നായി അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ആഡംബര വിവാഹം മാറി.ഇന്ത്യയിലെയും ലോകത്തിലെയും പല പ്രമുഖ വ്യക്തികളും അംബാനി കുടുംബത്തിലെ കല്യാണം കൂടാനെത്തി. വിവാഹ ആഘോഷങ്ങളില്‍ പങ്കെടുത്ത അംബാനി കുടുംബത്തിലെ അംഗങ്ങളുടെ ഔട്ട്ഫിറ്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്കൊപ്പം തിളങ്ങിയ അവരുടെ വളർത്തു നായകളുടെ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഓരോ ചടങ്കിലും വ്യത്യസ്ത വേഷങ്ങൾ അണിഞ്ഞ നായ്കളും വിവാഹത്തിലെ താരങ്ങളായിരുന്നു. അംബാനി കുടുംബത്തിലെ അരുമ വളർത്തു നായ്ക്കള്‍ക്കായി 29 ഔട്ട്ഫിറ്റുകളാണ് ഒരുക്കിയതെന്ന് അഹമ്മദാബാദിലെ ഡിസൈനർ ബ്രാൻഡ് പങ്കിട്ട വീഡിയോയിൽ പറയുന്നു. " അംബാനി കുടുംബത്തിലെ അരുമ വളർത്തു നായ്ക്കള്‍ക്കായി 29 ഔട്ട്ഫിറ്റുകളാണ് ഒരുക്കിയത്. ഇതിൽ 14 എണ്ണം വീതം ഹാപ്പി അംബാനിക്കും പോപ്കോണ്‍ മെർച്ചന്റിനും ഒരെണ്ണം ചെയ്സ് പിരമലിനും വേണ്ടിയായിരുന്നു... " ഡിസൈനർ ബ്രാൻഡായ പന്ഘ് ഡിസൈനർ പെറ്റ് വെയർ പങ്കിട്ട വിഡിയോയിൽ പറയുന്നു. "നിങ്ങൾ എല്ലാവരും ഞങ്ങളുടെ ജോലി ഇഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
അനന്ത് അംബാനിക്കും രാധിക മർച്ചന്റിനും അവരുടെ പ്രിയപ്പെട്ട പാവ് കുഞ്ഞുങ്ങൾക്ക് വളരെ സവിശേഷമായ എന്തെങ്കിലും ഉണ്ടാക്കിയതിന് ഞങ്ങളുടെ ബ്രാൻഡിൽ വിശ്വാസമർപ്പിക്കാൻ ഞങ്ങൾ സന്തോഷിക്കുന്നു..." ഡിസൈനർ ബ്രാൻഡ് പങ്കിട്ട വീഡിയോയ്ക്കൊപ്പം കുറിച്ചു.
അംബാനി കുടുംബത്തിലെ വളർത്തുനായയായ ഹാപ്പി അംബാനിയും, മെർച്ചന്റ് കുടുംബത്തിലെ പോപ്കോണ്‍ മെർച്ചന്റും, പിരമല്‍ കുടുംബത്തിലെ ചേയ്സ് പിരമലും സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളില്‍ വിവാഹ ദിനത്തിലെ റോക്സ്റ്റാറുകളായി മാറിയിരുന്നു.
ജൂലൈ 12 ന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായി നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാപ്പി അംബാനി എത്തിയത് നാലു കോടി വില വരുന്ന മെർസിഡസ് ബെൻസിലാണ്.






