More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ayurveda
  3. Health
Loading...

ആയുര്‍വേദവും അഷ്ടാംഗ നേത്ര പരിപാലനവും

Authored by Web Desk | Last updated: 20 Jul 2024, 4:22 PM | 2 min read

Print
ആയുര്‍വേദവും  അഷ്ടാംഗ നേത്ര പരിപാലനവും

''...വിദ്വാദ്വ്യം ഗുല ബാഹുല്യം സ്വാംഗുഷ്‌ടോദര സമ്മതം

ദ്വാംഗുലം സര്‍വ്വതഃ സാര്‍ദ്ധം ഭിഷങ് നയന ബുദ്ബുദ;

മ്പുവൃത്തം ഗോസ്തനാകാരം സര്‍വ്വഭൂത ഗുണോല്‍ഭവം...''


നേത്രം, രണ്ടംഗുലം വിസ്താരവും സ്വന്തം പെരുവിരലിന്റെ അറ്റത്തെ മടക്കിന്റെ ഭാഗത്തേക്കാളും വലുപ്പുമുള്ളതും; നേത്രഗോളം രണ്ടംഗുലം ചുറ്റളവുള്ളതും ഉരുണ്ടതും പശുവിന്റെ അകിടിന്റെ ആകൃതിയിലുള്ളതും പഞ്ചമഹാഭൂതങ്ങളുടെ ഗുണങ്ങളില്‍ നിന്നുണ്ടായതും ആകുന്നു.

ശസ്ത്രക്രിയയുടെ പിതാവ് എന്ന നിലയില്‍ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള സുശ്രുതാചാര്യന്‍ മനുഷ്യന്റെ കണ്ണിനെപ്പറ്റി വിവരിച്ചു തുടങ്ങുന്നതാണ് മുകളില്‍ കണ്ടത്. വളരെ വിശദമായി നേത്രത്തെ 5 മണ്ഡലങ്ങളായും ഓരോ മണ്ഡലങ്ങളിലുമായി ഏകദേശം 76 - ഓളം വിവിധ നേത്രരോഗങ്ങളും അവയുടെ പ്രതിവിധികളും സാധ്വാസാധ്യതകളേയും കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ആധുനിക നേത്രചികിത്സ പ്രധാനമായും ശസ്ത്രക്രിയയാല്‍ അധിഷ്ഠിതമായിരിക്കുന്നു. (ഉദാ:- തിമിരം, റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്) ആയുര്‍വേദവും നേത്രചികിത്സയില്‍ ശസ്ത്രക്രിയ ഉപയോഗിക്കുന്നു.


തിമിരം, അര്‍മ്മ - യുദ്ധകാലത്തുണ്ടാകുന്ന മൂക്കുമുറിയല്‍, ചെവിമുറിയല്‍, അംഗഭംഗങ്ങള്‍ എന്നിവയ്ക്കും ഒട്ടനവധി രക്ത സംബന്ധമായും ഞരമ്പുകള്‍ ശോഷിക്കുന്നതു കൊണ്ടുള്ള കാഴ്ച വൈകല്യങ്ങള്‍ക്കും ആധുനിക ശാസ്ത്രം വ്യക്തമായ പരിഹാരം നിര്‍ദേശിക്കുന്നില്ല. ഇവിടെയാണ് ആയുര്‍വേദ നേത്രചികിത്സയുടെ പ്രസക്തി വെളിവാകുന്നത്. അപചയോന്മുഖമായ ദൃഷ്ടിരോഗങ്ങള്‍, കണ്ണിനകത്തുണ്ടാകുന്ന നീര്‍കെട്ട്, അലര്‍ജി സംബന്ധമായി ഉണ്ടാകുന്ന അനവധി നേത്രരോഗങ്ങള്‍ എന്നിവയില്‍ ആയുര്‍വേദത്തിന്റെ ദൃഷ്ടിപ്രസാദത്തിനുള്ള കഴിവ് അനുപമമാണ്.

നേത്രത്തെ കേവലം ഒരു അവയവമായി കണക്കാക്കാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെക്കൂടി പരിഗണിച്ച് പ്രത്യേകിച്ച് പിത്തത്തില്‍ സവിശേഷ സ്ഥാനം നല്‍കി ആഹാരത്തിലും ദിനചര്യകളിലും അനുയോജ്യമായ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ച് ഒരു സമ്പൂര്‍ണ ശദ്ധീകരണ പ്രക്രിയ ആയിട്ടാണ് ചികിത്സ സംവിധാനം ചെയ്തിരിക്കുന്നത്.


കണ്ണില്‍ നേരിട്ട് തര്‍പ്പണം, പുടപാകം, ധാര എന്നിവയൊക്കെ ചെയ്യുമെങ്കിലും ശരീര വ്യതിയാനത്തിന് അനുസൃതമായ വസ്തിവയ്ക്കല്‍, വിരേചനം തുടങ്ങിയ ശാരീരിക ചികിത്സകളും ഇതോടൊപ്പം പ്രാധാന്യത്തോടെ ചികിത്സയില്‍ ഉള്‍കൊള്ളിക്കുന്നു. ആയുര്‍വേദ ചികിത്സയില്‍ വിജയകരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു മേഖലയാണ് കുട്ടികളിലെ ഹൃസ്വദൃഷ്ടി. ആധുനിക യുഗത്തിന്റെ സംഭാവനകളായ അമിത പ്രകാശവും, പ്രകാശ ഉപകരണങ്ങളുടേയും നിരന്തര ഉപയോഗം മൂലം കണ്ണിന് ഷോര്‍ട്ട് ഫോക്കസ് ഉണ്ടാകുകയും ക്രമേണ ദൂരക്കാഴ്ച കുറച്ച് ഹൃസ്വ ദൃഷ്ടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവയില്‍ സിംഹഭാഗവും വിശേഷ ചികിത്സയും കണ്ണിനുവേണ്ട എക്‌സര്‍സൈസുകളും നല്‍കി സൗഖ്യപ്പെടുത്താവുന്നതാണ്. കംപ്യൂട്ടറിന്റെ ദീര്‍ഘകാല ഉപയോഗം കൊണ്ട് കണ്ണുകള്‍ക്ക് മാത്രമല്ല കാലുകള്‍ക്കും നടുവിനും കഴുത്തിനും മറ്റുമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ആയുര്‍വേദം തന്നെയാണ് ഉത്തമപ്രതിവിധി.

രാത്രിയില്‍ പ്രകാശത്തിലുറങ്ങുക, പകലുറക്കം, ഇടവിട്ടുള്ള ആഹാരം എന്നിവ മൂലം കണ്ണിന് വിവിധ തരത്തിലുള്ള അസുഖം ബാധിക്കാറുണ്ട്. ക്ഷാര സ്വഭാവമുള്ള ആഹാരങ്ങളാണ് ശരീരത്തിന് പൊതുവെ ഗുണമായിട്ടുള്ളത്. ചാര്‍ട്ട് ശ്രദ്ധിക്കുക.


* എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ച് ഭക്ഷണം ക്രമീകരിക്കുകയും പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമാണ്.

* വെയിലത്ത് നടന്നു വന്നയുടന്‍ തന്നെ മുഖം കഴുകുകയോ, തണുത്ത വെള്ളത്തില്‍ കുളിക്കുകയോ പാടില്ല.

* അമിത വിഷാദവും, കണ്ണുനീര്‍ വാര്‍ചയും നേത്രരോഗങ്ങള്‍ക്ക് കാരണമായി ആയുര്‍വേദം കരുതുന്നു.

* പച്ചക്കറികളുടെ ഉപയോഗം ഇലക്കറി, സൂപ്പുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ നിത്യോപയോഗം വിവിധതരം നേത്രരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

* ഞവരയരി, ഗോതമ്പ്, പറവകളുടെ മാംസം, ചീര എന്നിവ കണ്ണിന് ഹിതമായ ആഹാരമാണ്.


ഡോ. ബി.ജി. ഗോകുലം

ചീഫ് ഫിസിഷന്‍




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം

വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം

കര്‍ക്കടകത്തിലെ പോഷകഗുണമുള്ള ഔഷധക്കഞ്ഞി

കര്‍ക്കടകത്തിലെ പോഷകഗുണമുള്ള ഔഷധക്കഞ്ഞി

ആസ്ത്മാ; ജീവിതക്രമവും ആഹാരശൈലിയും ആയുര്‍വേദത്തില്‍

ആസ്ത്മാ; ജീവിതക്രമവും ആഹാരശൈലിയും ആയുര്‍വേദത്തില്‍

അകാരണമായ പിരിമുറുക്കവും സങ്കടവും

അകാരണമായ പിരിമുറുക്കവും സങ്കടവും

ശരീരസൗന്ദര്യം വീണ്ടെടുക്കൂ പഞ്ചകര്‍മ്മയിലൂടെ....!

ശരീരസൗന്ദര്യം വീണ്ടെടുക്കൂ പഞ്ചകര്‍മ്മയിലൂടെ....!

വീട്ടുവളപ്പിലെ സസ്യങ്ങള്‍ ഔഷധങ്ങളാകുമ്പോള്‍

വീട്ടുവളപ്പിലെ സസ്യങ്ങള്‍ ഔഷധങ്ങളാകുമ്പോള്‍