
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത്. വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ടെന്നും എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയിെല്ലന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി വിമർശിച്ചു.
എൽഡിഎഫിന്റെ പരാജയത്തിന് കാരണം ന്യൂനപക്ഷ പ്രീണനമാണ്. കാലഘട്ടത്തിന്റെ മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം. പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ്എൽഡിഎഫ് ജയിക്കുന്നത്. എൽഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു






