
തൊടുപുഴ: തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൈമാറി. തൊടുപുഴ മുട്ടം ഭാഗത്തുവെച്ചാണ് തൃപ്തി ദേശായിയെ കണ്ടതെന്ന് ഒരു ശബരിമല തീര്ഥാടകന് പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചത്.
വെള്ള സ്വിഫ്റ്റ് കാറില്‍ 12.30ന് മുട്ടം ഭാഗത്തുകൂടി ഇവര്‍ കടന്നു പോയന്നൊണു വിവരം. മേലുകാവ്-ഈരാറ്റുപേട്ട-എരുമേലി ഭാഗത്തേയ്ക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്നും ശബരിമലയില്‍ പ്രവേശിക്കാനാണ് ഇവര്‍ ഉദേശിക്കുന്നതെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ തൃപ്തി ദേശായിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരു പുരുഷനാണ് കോള്‍ അറ്റന്‍ഡ് ചെയ്തത്. തൃപ്തി ദേശായി പുന്നെയില്‍ ആണെന്നും ഒരു യോഗത്തില്‍ പങ്കെടുക്കുകയാണെന്നുമായിരുന്നു ഇയാളുടെ മറുപടി.






