കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലകളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം അതിരൂക്ഷമായി വര്‍ദ്ധിക്കുകയാണ്. എത്രയൊക്കെ ശ്രമങ്ങള്‍ നടത്തിയിട്ടും നഗരങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് വീണ്ടും വീണ്ടും വന്യമൃഗങ്ങള്‍ എത്തുകയും ആളുകളില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുകയാണ്. ഓരോ ദിവസവും എവിടെ നിന്നെങ്കിലുമൊക്കെയായി അത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. അതുപോലെയുള്ള നിരവധി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ദൃശ്യമാണിതും. ഒരു ഷോപ്പിംഗ് മാളില്‍ ഒരു പുള്ളിപ്പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. മാളിലൂടെ ഒരു പുള്ളിപ്പുലി കറങ്ങി നടക്കുന്നതാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സിഡ്കോ എന്‍ 1 ഏരിയയിലെ പ്രോസോണ്‍ മാളിന്റെ പ്രധാന ഗേറ്റിന് സമീപം പുള്ളിപ്പുലിത്തിയത്. ഈ ദൃശ്യങ്ങളാണ് ഇവിടുത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനാവാത്തത് വലിയ തരത്തിലുള്ള ആശങ്ക സൃഷ്ടിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂലൈ 15 -ന് ഉല്‍ക്ക നഗരി, ശംഭുനഗര്‍ ജനവാസ മേഖലകളില്‍ കണ്ടതും ഇതേ പുള്ളിപ്പുലിയെ തന്നെയാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പുള്ളിപ്പുലിയെ പിടികൂടുന്നതിന് വേണ്ടി നേരത്തെ തന്നെ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചിരുന്നു. എങ്കിലും, അതിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മാളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം വളരെ വേഗത്തില്‍ തന്നെ വൈറലായി മാറി. അതില്‍ മാളില്‍ ചുറ്റിക്കറങ്ങുന്ന പുള്ളിപ്പുലിയെ വളരെ വ്യക്തമായിത്തന്നെ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരഞ്ഞിട്ടും ഇതിനെ കണ്ടെത്താനാവാത്തത് വലിയ ഭയവും ആശങ്കയുമാണ് ആളുകള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Comments