
ന്യൂഡല്‍ഹി: പുതിയ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ആദായനികുതി പരിധി മൂന്ന് ലക്ഷമാക്കി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 ല്‍ നിന്നും 75,000 ആയി ഉയര്‍ത്തുകയും കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ആദായനികുതി ആക്ട് പുനപരിശോധിക്കുമെന്നും പറഞ്ഞു.
ആദായനികുതി നിയമത്തില്‍ സമഗ്ര പരിഷ്ക്കാരമാണ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ ആദായനികുതി മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. മൂന്നുലക്ഷം മുതല്‍ 7 ലക്ഷം വരെയുള്ളവര്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം ആദായനികുതി അടയ്ക്കണം. 7 മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം 15 ശതമാനവും എന്നിങ്ങനെയാണ് ആദായനികുതി ഘടന.
15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി നല്‍കണം. പുതിയ നികുതി പ്രഖ്യാപനത്തില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും. കൂടുതല്‍ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തില്‍ വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 35 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല. കാരുണ്യ പ്രവര്‍ത്തികളെ ഒഴിവാക്കി.






