
വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് അഭിനയമേഖലയിലേക്ക് എത്തിയ താരമാണ് നടി സംയുക്ത വർമ്മ. മലയാളികളുടെ പ്രിയ താരമായ ബിജു മേനോനെ വിവാഹം ചെയ്ത ശേഷം താരം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ പുതിയ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് താരം. തനിക്കു കിട്ടിയ ഒരു സ്പെഷ്യൽ ബുക്മാർക്കിന്റെ വീഡിയോയാണ് താരം പങ്കു വച്ചിരിക്കുന്നത്. ബുക്മാർക്കിൽ ഗന്ധർവ്വന്റെയും, ഗന്ധർവ്വനെ സ്നേഹിച്ച പെൺകുട്ടിയുടെയും മുഖങ്ങൾ കാണാം. ഞാൻ ഗന്ധർവനിലെ പാട്ട് ബാക്ക്ഗ്രൗണ്ടായി നൽകിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.






