ന്യൂ ഹാംപ്ഷെയര്‍: ബോട്ട് യാത്രയ്ക്കിടെ കടലില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച് കൂറ്റന്‍ തിമിംഗലം. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് ഞെട്ടിക്കുന്ന സംഭവം. 23 അടി നീളമുള്ള ചെറു ബോട്ടിന് നേരെയാണ് കൂറ്റന്‍ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. സമുദ്ര നിരപ്പില്‍ ഉയര്‍ന്ന ശേഷം ചെറുബോട്ടിനെ തലകീഴായി മറിച്ചുകൊണ്ടാണ് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നത്.
ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനും മുന്‍പ് സെക്കന്റുകളുടെ ഇടവേളയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് ഞെട്ടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. തിമിംഗലം ഉയര്‍ന്ന് പൊന്തുന്നതും തിരികെ ബോട്ടിനെ തലകീഴായി മറിച്ച് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നതും ബോട്ടിലുണ്ടായിരുന്നവര്‍ തെറിച്ച് കടലിലേക്ക് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കന്‍ തീരസംരക്ഷണ സേന വിശദമാക്കുന്നത്. തലകീഴായി മറിഞ്ഞ ബോട്ടിനെ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു.

സമീപത്ത് മറ്റ് ബോട്ടുകളുണ്ടായിരുന്നതാണ് ബോട്ടിലുണ്ടായിരുന്നവര്‍ക്ക് രക്ഷയായത്. ജോര്‍ജ്ജ് പാക്വിറ്റ, റിലാന്ഡ് കെന്നി എന്നിവരാണ് തിമിംഗലത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ചെറുബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളെ ചെറുതായി എത്തിപ്പിടിച്ച് അകത്താക്കിയ ശേഷമായിരുന്നു തിമിംഗലം ബോട്ട് തലകീഴായി തട്ടിമറിച്ചത്.

Comments