
പക്ഷിമൃഗാദികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവയെ ഉപദ്രവിക്കുന്നതും കൊല്ലന്നതും കടുത്ത നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. എന്നിരുന്നാലും നിയമ ലംഘനം നടത്തുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്തയാണ് ന്യൂജേഴ്സിയില്‍ നിന്ന് പുറത്തുവരുന്നത്. കടല്ക്കാക്കയുടെ തലയറുത്ത ഒരാള്‍ അറസ്റ്റിലായ വാര്‍ത്തയാണിത്.
യുവാവിന്റെ നടപടിയില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്. ന്യൂജേഴ്സിയിലെ വൈല്‍ഡ്വുഡിലുള്ള മോറേസ് പിയറില്‍ ജൂലൈ 6 നാണ് സംഭവം നടന്നത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 29 കാരനായ ഫ്രാങ്ക്ളിന് സീഗ്ലറിനെതിരെ കേസെടുത്തത്. ജീവകള്ക്കെതിരെയുുള്ള കുറ്റകൃത്യത്തിനാണ് ഇയാള്‍ക്കെതരെ കേസെടുത്തിരിക്കുന്നത് എന്നാണ് നോര്‍ത്ത് വൈല്‍ഡ്വുഡ് പോലീസ് ഡിപ്പോര്‍ട്ട്മെന്റ് ഒരു പ്രസ്തവാനയില്‍ പറഞ്ഞത്.
തന്റെ മകളുടെ പാത്രത്തില്‍ നിന്നും ഫ്രഞ്ച് ഫ്രൈസ് കൊത്തിയെടുത്തതില്‍ അരിശം വന്നാണത്രേ ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തെ ചൊല്ലി വലിയ ചര്‍ച്ചയും വിവാദങ്ങളും ഉണ്ടായി. നിരവധിപ്പേരാണ് ഇയാളുടെ പ്രവൃത്തിയില്‍ രോഷം പ്രകടിപ്പിച്ചത്.
ഒരാള്‍ കുറിച്ചത്, ശരിക്കും ഈ മനുഷ്യര്‍ക്കൊക്കെ എന്താണ് പ്രശ്നം എന്നാണ്. ഈ യുവാവ് സമൂഹത്തിന് തന്നെ അപകടകാരിയാണല്ലോ എന്നാണ് അയാള്‍ ചോദിച്ചത്. മറ്റൊരാള്‍ കുറിച്ചത് ' സിഡ്നിയിലെ സര്‍ക്കുലര്‍ ക്വെയ്നില്‍ വച്ച് ഒരു കടല്‍ക്കാക്ക എന്റെ മുഖത്ത് നിന്ന് റീഡിംഗ് ഗ്ലാസുകള്‍ തട്ടിയെടുത്തു. എന്റെ കയ്യിലുള്ള മക്കാസ് ചിപ്സ് കാരണമായിരുന്നു അത്. പക്ഷേ എനിക്കൊരിക്കലും അതിനെ ഉപദ്രവിക്കാന്‍ തോന്നിയെങ്കിലും തോന്നിയിട്ടില്ല. ദൈവമേ ഇത് ഭയങ്കര മനുഷ്യന് തന്നെ എന്നാണ്.






