
ഈ ലോകത്ത് അമ്മയെക്കാള്‍ വലിയ പോരാളി ഇല്ല എന്നാണ് നാം പറയാറ്. കാരണം തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെയും പോകാന അവര്‍ തയ്യാറാണ്. സ്വന്തം കുഞ്ഞ് അപകടത്തില്പെട്ടന്ന് അറിഞ്ഞാല്‍ സ്വന്തം ആരോഗ്യമോ ജീവനോ നോക്കാതെ അവര്‍ രക്ഷിക്കാനുള്ള ശ്രമം നടത്തും. ഇതുമയാി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കുഞ്ഞ് കാറിന് മുകളില്‍ നിന്ന് താഴെ വീഴാതിരിക്കാന്‍ ഒരു അമ്മ നടത്തുന്ന സാഹസികതയാണ് വീഡിയോയില്‍ കാണുന്നത്.
@mikisoldtoday എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു അച്ഛന് തന്റെ കുഞ്ഞിനെ കാറിന് മുകില്‍ കയറ്റിയിരുത്തുന്നതാണ്. കാറിന്റെ ബോണറ്റിനടുത്തു നിന്നും അച്ഛനും മകനും കളിക്കുകയാണ്. ബോണറ്റിലിരുത്തിയത് കുഞ്ഞിനാണെങ്കില്‍ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞ് അതിന് മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും കാണാം. അച്ഛനും ആദ്യം സംഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാല്‍ കുഞ്ഞല്പം വികൃതിയാണ്. അവന് അവിടെയൊന്നും നില്‍ക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം.
അവിടെ നിന്നും കുഞ്ഞ് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ കാര്യം കൈവിട്ട് പോയി എന്ന് അച്ഛന് മനസിലായി. കാരണം കുഞ്ഞ് അച്ഛന്റെ അടുത്തേക്ക് വരാന്‍ തയ്യാറാവാതെ മുന്നോട്ടും പിന്നോട്ടും നീങ്ങുകയാണ്. അച്ഛനും കുട്ടിക്കനുസരിച്ച് മുന്നോട്ടും പിന്നോട്ടും അവന് വീഴുന്നുണ്ടെങ്കില്‍ പിടിക്കാനെന്നോണം ഓടുന്നുണ്ട്. ഈ സമയം കുഞ്ഞിന്റെ അമ്മ ഓടിയെത്തുന്നത് കാണാം. അവര്‍ മുന്നും നോക്കാതെ കാറിന് ബോണറ്റിന് മുകിലേക്കും പിന്നീട് മുകള്‍ഭാഗത്തേക്ക് പാഞ്ഞുകയറുന്നതും കുഞ്ഞിനെ സുരക്ഷിതമാക്കുന്നതുമാണ് പിന്നീട് കാണുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അമ്മയെ പ്രശംസിച്ച് രംഗത്തെത്തിയത്.






