
ഓട്സ് കഞ്ഞിക്കുടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി യുവാവ്. നോര്‍വെ സ്വദേശിയായ ജോഹന്നാസ് ബെര്ജാണ് ഒരു മിനിറ്റില്‍ 4.2 കപ്പ് ഓട്സ് കഞ്ഞി കുടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒരു യുഎസ് ഓട്സ് മീല്‍ കപ്പിന്റെ അളവ് എന്നത് 240 ഗ്രാം ആണ്. 1014 ഗ്രാം ഓട്സ് കഞ്ഞിയാണ് അറുപതു സെക്കന്റില്‍ ജോഹന്നാസ് കഴിച്ചിറക്കിയത്.
ജോഹന്നാസ് ഓട്സ് കഞ്ഞി കുടിക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍സ് റെക്കോര്‍ഡ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. സ്കൂില്‍ അല്ലെങ്കില്‍ ഓഫീസില്‍ പോകുന്നതിന് മുപ് വീടുകളില്‍ എത്തിയാല്‍ ഈ റെക്കോര്‍ഡ് പൊട്ടിച്ചു തരാമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു രസകരമായ കമന്റ്. എന്നാല്‍ കാണുന്നത്ര എളുപ്പമുള്ളതല്ലെന്നും ഇത് പരീക്ഷിക്കുന്നത് ദഹന പ്രശ്നം പോലുള്ളവ ഉണ്ടാക്കുമെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.






