
കൊളംബോ; ശ്രീലങ്കക്കെതിരായ ഒന്നാം എകദിന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലെത്തിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചായിരുന്നു.കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക് വാദിന് ആദരമര്‍പ്പിച്ചാണ് ടീം കറുത്ത ബാന്‍ഡ് ധരിച്ചെത്തിയത്.
ആദ്യ ഏകദിനത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഏകദിനത്തില്‍.
71 വയസുകാരനായ ഗെയ്ക്വാദ് അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. വഡോദരയിലെ ഭൈലാല്‍ അമീന് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.






