കോഴിക്കോട്: കേരള ജനതയുടെ നോവായി മാറുകയാണ് വയനാട്ടിലെ മുണ്ടക്കൈയ്യും ചൂരമലയും. ഒറ്റ രാത്രികൊണ്ട് ഒരു പ്രദേശത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ് മലയാളികള്‍. ദുരന്ത ഭൂമിയില്‍ നൂറ് കണക്കിനാളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധിപ്പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുള്ളത്. അവര്‍ക്കെല്ലാം കേരളത്തിന്റെയാകെ പിന്തുണയുമുണ്ട്. ഇതിനിടയില്‍ ഹൃദയ ഭേദകമായതും ആശ്വാസം തരുന്നതുമായ അനേകം വാര്‍ത്തകള്‍ നാം കണ്ടു. ഇതിലൊന്നായിരുന്നു ദുരന്തഭൂമിയില്‍ അഹോരാത്രം പ്രയത്നിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് . എന്നാല്‍ ഇപ്പോള്‍ റയാന്റെ സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.
റയാന്റെ വാക്കുകള്‍ തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും പ്രതികൂലസമയങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റയാന്റെ കത്ത് പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ ആര്‍മി സതേണ്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു. കത്ത് ആ ദൗത്യത്തിന് കൂടുതല്‍ ശക്തിപകരുന്നുവെന്നും അവര്‍ കുറിച്ചു. ''നിങ്ങള്‍ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നില്ക്കുന്ന ദിവസത്തിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നമ്മള് ഒരുമിച്ച് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തും. യുവ പോരാളി, നിങ്ങളുടെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി. ആയിരം നന്ദി'', അവര്‍ കൂട്ടിച്ചേര്‍ത്തു. 'വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങള്‍ രക്ഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങള്‍ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മ്മിക്കുന്ന വീഡിയോ കണ്ടപ്പോള്‍ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും', എന്നായിരുന്നു റയാന് കത്തില്‍ കുറിച്ചത്.

Comments