
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു . എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ
1 ) നിലവിലുള്ള വാർഷിക തസ്തികക്ക് പകരം മൂന്നു വർഷത്തിലൊരിക്കൽ തസ്തിക നിർണയം നടത്തിയാൽ മതി.
2) പ്രൈമറി ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിൽ അധ്യാപകരാകാൻ ബിരുദവും സെക്കൻഡറി എട്ടു മുതൽ 12 വരെ ക്ലാസുകളിൽ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യത.
3 . സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രമല്ലാതെ മറ്റ് കഴിവുകൾ കൂടി പരിഗണിച്ച ശേഷം മാത്രം.
4 . പ്രഥമ അധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലം മാറ്റവും പുതിയ അക്കാദമിക് വർഷം തുടങ്ങും മുൻപ് ഏപ്രിൽ, മെയ് മാസങ്ങളിലായി പൂർത്തിയാക്കണം.
5 .അധ്യയന വർഷത്തിനിടയിൽ ഉണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വേക്കൻസിയായി പരിഗണിച്ച് അടുത്ത ഏപ്രിൽ വരെ നിലവിൽ നിർത്തണം .
6 . സ്കൂളുകളിൽ മൂന്നുവർഷത്തിലൊരിക്കൽ കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക റിവ്യൂ നടത്തണം.
7. ജില്ലാ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായി മൂന്ന് ഉദ്യോഗസ്ഥർ ഉദ്യോഗ സമിതി ഉണ്ടാക്കണം.
8 .പൊതു സ്ഥലംമാറ്റത്തിലൂടെ സീനിയോറിറ്റിയുള്ള അധ്യാപകർ എത്തുമ്പോൾ ഒഴിവുള്ള വിദ്യാലയത്തിലേക്ക് മാറ്റണം
9 .എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ.
10 . കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം ഇല്ലാതാകുന്ന തസ്തികളിലെ അധ്യാപകരെ മറ്റ് സ്കൂളുകളിൽ നിന്ന് നിയമിക്കേണ്ടതാണ്
11 .അധ്യാപക സമ്മേളനങ്ങൾ സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ നടത്തരുത് .






