ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ള്യു.ജെ) ഡൽഹി ഘടകം പ്രസിഡന്റായി പ്രസൂൻ എസ്.കണ്ടത്തിനെയും(കേരളകൗമുദി), സെക്രട്ടറിയായി ഡോ. ഡി. ധനസുമോദിനെയും(മീഡിയാവൺ) തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സന്ദീപ് സോമനാഥിനെയും(ജൻമഭൂമി) ജോയിന്റ് സെക്രട്ടറിയായി സി.ആർ. റെജിത്തിനെയും(മനോരമ ന്യൂസ്), ട്രഷററായി പി.വി. സുജിത്തിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഡൊമനിക് സാവിയോ(കൈരളി ടിവി), അനൂപ് ദാസ്(മാതൃഭൂമി ന്യൂസ്), എം. ഉണ്ണികൃഷ്ണൻ(ജനം ടിവി), ഹരികൃഷ്ണൻ(മീഡിയ വൺ)
പ്രകാശൻ പുതിയേട്ടി(മാതൃഭൂമി) വരണാധികാരിയും ഷിജു കെ.(മാതൃഭൂമി ന്യൂസ്) സഹവരണാധികാരിയുമായിരുന്നു.






