നമ്മള് പ്രതീക്ഷിക്കാത്ത നേരത്താകും ഓരോ അപകടങ്ങള്‍ നമ്മെ തേടിയെത്തുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ സമയോചിതമായ നടപടികള്‍ അപകടത്തിന്റെ ആഘാതം നമ്മുക്ക് കുറയ്ക്കാന്‍ കഴിയും. എന്നാല്‍, ആ സമയത്ത് അപകടത്തെ മറികടക്കാനുള്ള ശ്രമകരമായ കാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. ഇനി അത്തരമൊരു കാര്യം ചെയ്താലോ അത് ഏറെ പേരുടെ ശ്രദ്ധനേടുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഇത്തത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു ട്രിക്കിനും ഒരു ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ കാണാം. അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങി. ഈ സമയം പിന്നില്‍ നിന്നും രണ്ട് പേര് ചേര്‍ന്ന് ട്രക്കിലെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍. പെട്ടെന്ന് തന്നെ ട്രക്കിന്റെ തുറന്ന് കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറിയ യുവതി ട്രക്കിനെ ഹാന്റ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്റെ ഏതാണ്ട് പകുതിയും കടന്നിരുന്നു. മറ്റ് വാഹനങ്ങള്‍ ഈ സമയം റോഡില്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.
യുവതിയുടെ ധീരതയെയും മനോധൈര്യത്തെയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ പ്രശംസിച്ചു. 'എല്ലാ ക്രെഡിറ്റും ആ ധീരയായ പെണ്‍കുട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ' അവരെഴുതി. 'അവള് തക്കസമയത്ത് വിവേകം ഉപയോഗിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ട്രക്ക് പിന്നിലേക്ക് വലിച്ചിട്ട് നിര്‍ത്താന്‍ ശ്രമിച്ച ആ രണ്ട് പേരും അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?' മറ്റൊരു കാഴ്ചക്കാരന് തന്റെ സംശയം ചോദിച്ചു. അതേസമയം സംഭവം എവിടെ, എന്ന് നടന്നതാണെന്ന് വ്യക്തമല്ല. എക്സിലെ ജനപ്രിയ അക്കൌണ്ടായ ഘര്‍ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്.

Comments