സേലം: അണപൊട്ടി ഒഴുകുന്ന ജെല്ലിക്കെട്ടു പ്രതിഷേധത്തിനിടെ ട്രെയിനിന് മുകളില്‍ കയറിയ 16 കാരനാണ് ഗുരുതര ഷോക്കേറ്റത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സേലത്ത് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സംഭവം.
ഗുരുതര പൊള്ളലേറ്റ ലോകേഷ് അത്യാസന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. കാരയ്ക്കല്‍-ബെംഗളുരു പാതയിലോടുന്ന ട്രെയിന്‍ തടയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.
ട്രെയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റ ഉടന്‍ ലോകേഷ് തെറിച്ചു വീഴുന്ന ദൃശൃങ്ങള്‍ പീയുഷ് മാനുഷ് എന്നയാള്‍ പുറത്തുവിട്ടിട്ടുണ്ട്.






