
കൊച്ചി : എറണാകുളം മഴുവന്നൂരിൽ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി . മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. ഹിന്ദി പ്രഫസറായിരുന്ന മരിച്ച ചന്ദ്രലാൽ .
സംഭവം ആത്മഹത്യയെന്ന് പോലീസ് പ്രാഥമിക നിഗമനം. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം.
ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാൽ രണ്ടാഴ്ചയായി കോളജിൽനിന്ന് അവധിയെടുത്തിരുന്നു. മൂന്നു മാസംമുൻപാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേർപാടിൽ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകീട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദഹം കണ്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056).






