
തിരുവനന്തപുരം: കോവളത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘമാണ് 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്.
ഉണ്ണിക്കൃഷ്ണനെ 125 കിലോയോളം കഞ്ചാവുമായി നേരത്തെ പിടികൂടിയിട്ടുണ്ട്. നഗരമടക്കമുള്ള സ്ഥലങ്ങളിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാളാണ് ഉണ്ണിക്കൃഷ്ണനെന്ന് കോവളം പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ എട്ടോടെ കോവളം ജങ്ഷനിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് കൈകാണിച്ചിട്ടും നിർത്താതെപോയ ദമ്പതിമാർ ആഴാകുളം വഴി നേരേ കോവളം ലൈറ്റ് ഹൗസ് റോഡിലേക്കു തിരിറോഡിനു സമീപത്ത് വലിച്ചെറിഞ്ഞു. തുടർന്ന് സ്കൂട്ടറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി.
സ്കൂട്ടറും ബാഗും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഒഡിഷയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ സമ്മതിച്ചു. . എസ്.എച്ച്.ഒ. വി.ജയപ്രകാശ്, എസ്.ഐ. സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐ. നസീർ, സീനിയർ സി.പി.ഒ. ബിജു ജോൺ, സി.പി.ഒ. റാണി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.






