
റഷ്യയില്‍ മെസേജിംഗ് ആപ്ലിക്കേഷനായ സിഗ്നല്‍ വിലക്കിയതായി റിപ്പോര്‍ട്ട്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിച്ചു എന്ന കാരണം പറഞ്ഞാണ് സിഗ്നലിനെ റഷ്യ നിരോധിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളെ സിഗ്നല്‍ ആപ്ലിക്കേഷന്‍ റഷ്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി തടയേണ്ടതുണ്ട് എന്നാണ് റോസ്കോംനാഡ്സോറിന്റെ വിശദീകരണം. റോസ്കോംനാഡ്സോര്‍ റഷ്യൻ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഫെഡറൽ എക്സിക്യൂട്ടീവ് ഏജൻസിയാണ് .
മെസേജിംഗ് ആപ്ലിക്കേഷനായി റഷ്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ സിഗ്നല്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. റോസ്കോംനാഡ്സോറിന്റെ പ്രഖ്യാപനത്തിന് മുമ്പുതന്നെ സിഗ്നല്‍ ആപ്പ് ലോഗിനില്‍ പ്രശ്നങ്ങള്‍ റഷ്യയില്‍ അനുഭവപ്പെട്ടിരുന്നു. ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സെല്‍വര്‍ എറര്‍ എന്ന സന്ദേശമാണ് ലഭിച്ചത്.
പ്രധാനമായും മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലുമാണ് ഈ പരാതി ഉയര്‍ന്നത്. സിഗ്നലില്‍ ലോഗിന്‍ ചെയ്യാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സാങ്കേതിക പ്രശ്നമല്ലെന്നും സിഗ്നല്‍ ആപ്പിനെ റഷ്യ വിലക്കിയത് കാരണമാണ് എന്നും ഒരു ടെലികോം വിദഗ്ധനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.






