
പങ്കാളിയെ കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ട്രെന്‍ഡിംഗായി മാറുന്ന കാലഘട്ടമാണിത്. ഓരോ കാലത്തും ഓരോരോ ട്രെന്‍ഡുകളാണ് ഡേറ്റിംഗ് ആപ്പിലും എത്തുന്നത്. ഇത്തരത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രെന്ഡായിരിക്കുന്ന ഒന്നാണ് ' ഹൂഡ്ഫിഷിംഗ്. എന്താണീ ഹൂഡ്ഫിഷിംഗ് എന്ന് നോക്കാം. ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്രൊഫൈലുകളില്‍ ന്യൂയോര്‍ക്ക് സിറ്റി ഏരിയയിലാണ് എന്ന് ഒരാളുടെ ലൊക്കേഷന്‍ തെറ്റായി നല്കുന്നതിനെയാണ് ഹൂഡ്ഫിഷിംഗ് എന്ന പദത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ലോംഗ് ഐലന്‍ഡ് അല്ലെങ്കില്‍ ന്യൂജേഴ്സി പോലുള്ള ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകളാണ് കൂടുതല്‍ ആകര്‍ഷണം തോന്നാന്‍ വേണ്ടി ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നതിനായി അവകാശപ്പെടുന്നത്.
വിദൂര പ്രദേശത്ത് താമസിക്കുന്നതായി തോന്നിയാല്‍ ആളുകളെ ആകര്‍ഷിക്കുന്നത് കുറയും എന്ന് തോന്നിയതിനാലാണത്രേ ഇങ്ങനെ ന്യൂയോര്‍ക്ക് സിറ്റി എന്ന് പലരും തെറ്റായ വിവരം നല്‍കുന്നത്. കൊമേഡിയനായ ജാരെഡ് ഫ്രൈഡാണ് ടിക് ടോക്കില്‍ ഈ ട്രെന്‍ഡിനെ കുറച്ച് വിവരിച്ചത്. ലോംഗ് ഐലന്‍ഡില്‍ നിന്നും വെസ്റ്റ്ചെസ്റ്ററില്‍ നിന്നുമുള്ള നിരവധി പേരാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നതായി അവകാശപ്പെടുന്നത്. ഇത് നിരാശജനകമായ ഡേറ്റിംഗ് അനുഭവങ്ങളിലേക്ക് നയിച്ചു എന്നാണ് ജാരെഡ് പറയുന്നത്.കാരണം, അരവര്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് എന്ന് പ്രതീക്ഷിച്ചിട്ടായിരിക്കും പചിലപ്പോള് മാച്ച് ആവുന്നത്. പക്ഷേ ശരിക്കും അവര്‍ ദൂരെയുള്ള സ്ഥലത്തിയായിരിക്കും എന്നാണ് ജാരെഡ് പറയുന്നത്.
വെസ്റ്റ്ചെസ്റ്ററിലാണ് താമസിക്കുന്നത്, അല്ലെങ്കില്‍ ഞാന്‍ ലോംഗ് ഐലന്‍ഡിലാണ് താമസിക്കുന്നത് എന്നായിരിക്കും മാച്ച് ആയ ശേഷം പറയുന്നത്. എന്നാല്‍, ലൊക്കേഷന്‍ കൊടുത്തിരിക്കുന്നത് ന്യൂയോര്‍ക്ക് സിറ്റിയെന്ന് കണ്ടതു കൊണ്ടായിരിക്കും പലപ്പോഴും കണക്ടഡ് ആവുന്നത് എന്നാണ് ജാരെഡ് പറയുന്നത്. അതേസമയം സ്ത്രീകള്‍ പറയുന്നത് ഇങ്ങനെ ന്യൂയോര്‍ക്ക് സിറ്റി എന്ന് ലൊക്കേഷന്‍ കൊടുക്കുന്നത് തങ്ങള്‍ക്ക് കൂടുതല്‍ മാച്ചിനെ കാണിച്ചു തരുന്നു എന്നാണ്.






