
മലപ്പുറം കിഴിശേരി ആൾക്കൂട്ട കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. പോലീസിന് തുടരന്വേഷണം നടത്താൻ കോടതി അനുമതി നൽകി.
ബീഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ടക്കൊലപാതകത്തിനിരയായത്. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്ന് തുടരന്വേഷണത്തിന് അനുമതി നൽകിയത്. ഏഴ് പ്രധാന സാക്ഷികൾ വിചാരണയുടെ ആദ്യ ദിവസം തന്നെ കൂറുമാറിയിരുന്നു. 2023 മെയ് 13നാണ് കിഴിശേരി ഒന്നാം മൈലിൽ യുവാവ് കൊല്ലപ്പെട്ടത്.





